
തിരുവനന്തപുരം:സ്കൂൾ പാർലമെന്റ് ഇലക്ഷന്റെ പേരിൽ, 28ന് നടക്കേണ്ട പ്ളസ് വൺ
ഇംഗ്ളീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ 31ലേക്ക് മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടർ
ഉത്തരവിറക്കി.
അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി, രാവിലെയും, ഉച്ചയ്ക്കുമായി രണ്ടു പരീക്ഷ വരെ നടത്തുമ്പോഴാണ് ഇലക്ഷന്റെ പേരിൽ പരീക്ഷ മാറ്റിസവച്ചത്. കുട്ടികളെല്ലാം തിരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് 31നാണ് . അന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തോട് വിദ്യാഭ്യാസ അധികൃതർ അവഗണന കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ സമര രംഗത്താണ്. ഹയർ സെക്കൻഡറി പൊതു പരീക്ഷയുടെ പ്രാധാന്യം അധികൃതർ കുറച്ച് കാണുകയാണെന്ന് എ.എച്ച്.എസ്.ടി.എ ഭാരവാഹികൾ ആരോപിച്ചു..