തിരുവനന്തപുരം: റോഡുകളുടെ റണ്ണിംഗ് കോൺട്രാക്ട് കൃത്യമായി നടപ്പാക്കുന്നുണ്ടെന്നുറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർമാർ റണ്ണിംഗ് കോൺട്രാക്ട് നൽകിയിട്ടുള്ള റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തും.മന്ത്രിതല യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പായോഎന്നു പരിശോധിക്കാൻ ഇന്നുമുതൽ ശബരിമല റോഡുകളുടെ പരിശോധനയും ആരംഭിക്കും.

പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിനായി യുവജന ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയർമാരെ പ്രയോജനപ്പെടുത്തി നിശ്ചിത ദൂരത്തിൽ റോഡുകളെ തിരിച്ച് ക്രിയാത്മകമായി ഉപയോഗിക്കുന്ന പദ്ധതി 2023ൽ നടപ്പാക്കും.