congress

തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതികിട്ടാൻ 16 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റിലേക്കും കാസർകോട് ജില്ലാ കളക്ടറേറ്റിലേക്കും മാർച്ച് നടത്തുമെന്ന് കൺവീനർ എം.എം.ഹസൻ പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്നും ഹസൻ പറഞ്ഞു.യു.ഡി.എഫ് ഏകോപനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ വിദേശ യാത്രകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.വിഴിഞ്ഞം സമരം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മത്സ്യതൊഴിലാളികളെ സഹായിക്കുന്ന നിലപാടല്ല, മറിച്ച് അദാനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്.സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിൽ സർക്കാർ നടപടി ശക്തമല്ലയെന്നും അദ്ദേഹം പറഞ്ഞു.