amarabhadran

മുടപുരം : ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി മുടപുരം ആയുർവേദാശുപത്രിക്ക് സമീപമുള്ള വീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ. കൂന്തള്ളൂർ കൈലാസം വീട്ടിൽ ബാബുചന്ദ്രന്റേയും സരസ്വതി അമ്മയുടേയും മകൻ അമരഭദ്രന്റെ (42) മൃതദേഹമാണ് മുടപുരം വിജയകുമാറിന്റെ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. കഴുത്തുകുത്തി കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.റോഡിനോട് ചേർന്നുള്ള മതിൽക്കെട്ടിൽ നിന്ന് വീട്ടുമുറ്റത്തെ താഴ്ചയിലേക്ക് വീണതാകാനാണ് സാദ്ധ്യത. മതിൽക്കെട്ടും വീടിന്റെ മുറ്റവുമായി അഞ്ചടിയിലേറെ താഴ്ചയുണ്ട്. മതിൽക്കെട്ടിലിരുന്ന് മൊബൈലിൽ സംസാരിച്ചശേഷം ഫോൺ വസ്ത്രത്തിൽ തിരുകി വയ്ക്കുന്നതിനിടെ നിലതെറ്റി താഴേക്ക് വീണതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവറായ ഇയാളുടെ ബൈക്ക് മൃതദേഹം കണ്ടെത്തിയ വീടിനുമുന്നിലെ റോഡരികിൽ പാർക്ക് ചെയ്ത നിലയിലാണ്. . മൃതദേഹം കണ്ടെത്തിയ വീട്ടുമുറ്റത്തോ പരിസരത്തോ വാഹനത്തിനരികിലോ മൽപിടിത്തമോ മറ്റ് അസ്വാഭാവികതയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചിറയിൻകീഴ് സി.ഐ ജി.ബി. മുകേഷ് അറിയിച്ചു.