money-fraud

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സന്ദേശം അയച്ച് പണം തട്ടുന്ന സംഭവങ്ങളിൽ ജാഗ്രത വേണമെന്ന് പൊലീസ്. ഒരു നമ്പർ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ വാങ്ങി ചെയ്ത് അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകൾ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.സി.പി ടി.ശ്യാംലാൽ പറഞ്ഞു. ഇതുപോലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാം.