court

തിരുവനന്തപുരം: യോഗത്തിൽ പങ്കെടുക്കാത്തതിന് ഗവർണർ സെനറ്റംഗത്വം പിൻവലിച്ചത് ചോദ്യം ചെയ്ത് സി.പി.എമ്മിന്റെ സെനറ്റംഗങ്ങൾ കോടതിയെ സമീപിക്കും. നോട്ടീസ് നൽകി കാരണം ബോധിപ്പിക്കാൻ അവസരം നൽകാതെയാണ് പുറത്താക്കിയതെന്നാണ് പരാതി. പുറത്താക്കൽ ഉത്തരവ് ഗവർണറുടെ സെക്രട്ടറിയാണ് ഇറക്കിയതെന്നും കോടതിയെ അറിയിക്കും. 15 സെനറ്റംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്. ഇതിൽ രണ്ട് സിൻഡിക്കേറ്രംഗങ്ങളുമുണ്ട്.