
പാറശാല: ഗ്രാമശബ്ദം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ധനുവച്ചപുരം ഇന്റർനാഷണൽ ഐ.ടി.ഐയിലെ ലഹരി വിമുക്ത ക്ലബിന്റെ സഹകരണത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത കാമ്പസിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ നിർവഹിച്ചു. ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ഒരു ഒപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ വി. എസ്.ബിനു നിർവഹിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ എസ്.വി.അനിൽകുമാർ മുഖ്യസന്ദേശം നൽകി. ലഹരിക്കെതിരെയുള്ള പോസ്റ്ററിംഗ് കാമ്പെയിനിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ബാല നിർവഹിച്ചു. ഐ.ടി.ഐ സ്റ്റാഫ് കമ്മിറ്റി അംഗവും ലഹരി വിമുക്ത ക്ലബിന്റെ കൺവീനറുമായ അജി.വി.വി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ ശരത് സ്വാഗതവും ഗ്രാമശബ്ദം വൈസ് പ്രസിഡന്റ് സി.കെ.ബിജു നന്ദിയും പറഞ്ഞു.