pal

ഉദിയൻകുളങ്ങര: അയൽവാസിയെ വെട്ടിയശേഷം ഒരു വർഷമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ധനുവച്ചപുരം വഴുത്തോട്ടുകോണം എ.കെ.ജി. കോളനിയിൽ അപ്പൂസ് എന്ന അരുൺ രാജി (22) നെയാണ് പാറശാല പൊലീസ് പിടികൂടിയത്. അഗസ്തിനെ (53) രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനമായ രീതിയിൽ യുവാവ് ആക്രമിച്ചിട്ടുള്ളതായും ഇയാൾ ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതി കൊട്ടാരക്കരയിലെ ഒരു ബാറിൽ ജോലി ചെയ്തു കൊണ്ടിരിക്കേ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.