വിഴിഞ്ഞം:വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും മത്സ്യ തൊഴിലാളികൾക്ക് കിട്ടേണ്ട ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മുല്ലൂർ ഏരിയാ കമ്മിറ്റി നടത്തിവരുന്ന സായാഹ്ന ധർണ ഇന്നലെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ ഉദ്ഘാടനംചെയ്തു.ബാലരാമപുരംമണ്ഡലം പ്രസിഡന്റ് സുനീഷ്,മണ്ഡലം വൈസ് പ്രസിഡന്റ് ഗീത,കാഞ്ഞിരംകുളം മെമ്പർ ശ്രീലക്ഷ്‌മി, കാഞ്ഞിരംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ,ബാലരാമപുരം നോർത്ത് ഏരിയ ജനറൽ സെക്രട്ടറി ദീപു തേമ്പാംമുട്ടം,മണ്ഡലം സെക്രട്ടറി ആശാ ദേവി,കാഞ്ഞിരംകുളം മണ്ഡലം ട്രഷറർ ശ്രീകണ്‌ഠൻ,ജില്ലാ കമ്മിറ്റിയംഗം ജയാനന്ദൻ,പഞ്ചായത്ത് ജനറൽ സെക്രട്ടറി സജു,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് നിഖിൽ, മുക്കോല ജി.പ്രഭാകരൻ,ജനാർദ്ദനൻ നായർ,അജയ് മുല്ലൂർ,മധു വയൽക്കര,മുരുകൻ പനവിള എന്നിവർ സംസാരിച്ചു.