cpi

വിജയവാഡ : അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ വിശാലസഖ്യം രൂപപ്പെടുത്തുകയെന്നതാണ് പ്രധാനമെന്ന്സി .പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ വാർത്താലേഖകരോട് പറഞ്ഞു. വിശാലസഖ്യത്തിൽ കോൺഗ്രസുണ്ടാകുമോയെന്നത് അതത് പ്രദേശത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ടതാണ്. സ്വന്തം ദൗർബല്യങ്ങളും വീഴ്ചകളും തിരിച്ചറിഞ്ഞ് പരിഹരിക്കാൻ കോൺഗ്രസ് തയാറാകുമോയെന്നതാണ് പ്രധാനം.