
തിരുവനന്തപുരം : നേതാക്കളോട് ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ ഉയർത്താനും തന്റേടത്തോടെ അഭിപ്രായം പറയാനും കഴിയുന്ന തിരുത്തൽ ശക്തിയായി കെ.എസ്.യു മാറണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു. കെ.എസ്.യുവിന്റെ മുഖമാസികയായ കലാശാലയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, ബെന്നി ബെഹ്നാൻ എം.പി, ചെറിയാൻ ഫിലിപ്പ്, ഷാഫി പറമ്പിൽ എം.എൽ.എ, വി.ടി.ബൽറാം തുടങ്ങിയവർ പങ്കെടുത്തു.