
തിരുവനന്തപുരം : മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26ന് ജോയിന്റ് കൗൺസിലിൽ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചാരണാർത്ഥം സൗത്ത് നോർത്ത് ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വാഹനപ്രചാരണ ജാഥകൾക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. എം.എം.നജിം ക്യാപ്റ്റനായ സൗത്ത് ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, പേരൂർക്കട ജില്ലാ ആശുപത്രി, സർവേ മാപ്പിംഗ്, അമ്പലംമുക്ക്, ഐ.എൽ.ഡി.എം, വിളപ്പിൽ ഗ്രാമപഞ്ചായത്ത്, മലയിൻകീഴ്, കാട്ടാക്കട, പെരുങ്കടവിള, ബ്ലോക്ക് ഓഫീസ്, പാറശ്ശാല, മിനി സിവിൽ സ്റ്റേഷൻ പാറശ്ശാല, നെയ്യാറ്റിൻകര താലൂക്ക് ഓഫീസ്, പി.ഡബ്ളിയു.ഡി ഓഫീസ്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥ അതിയന്നൂരിൽ സമാപിച്ചു. നോർത്ത് ജില്ലാതല വാഹന പ്രചാരണ ജാഥയ്ക്ക് വർക്കല, സിവിൽ സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ആറ്റിങ്ങൽ, സിവിൽ സ്റ്റേഷൻ, കിളിമാനൂർ ബ്ലോക്ക് ഓഫീസ്,സിവിൽ സ്റ്റേഷൻ കിളിമാനൂർ, വാമനപുരം പഞ്ചായത്ത് ഓഫീസ്, മാണിക്കൽ പഞ്ചായത്ത് ഓഫീസ്,നന്ദിയോട് ഹോസ്പിറ്റൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പാലോട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ എം.എം.നജിം, ആർ.സിന്ധു, ജി.സജീബ്കുമാർ, എസ്.ആർ.രാഖേഷ്,വി.ശശികല, പി.ഹരീന്ദ്രനാഥ്, യു.സിന്ധു, ബീനാഭദ്രൻ,വി.കെ.മധു, വി.ബാലകൃഷ്ണൻ, ടി .വേണു, സതീഷ്‌കണ്ടല, കെ.സുരകുമാർ, ആർ.സരിത ആർ.മഹേഷ്, പി.ഷാജികുമാർ,ഇ.ഷമീർ, എസ്.ജയരാജ്, റ്റി.ആർ.പ്രശാന്ത്, ജി.അനിൽകുമാർ, രാജ്‌മോഹൻ.ആർ.വി, ഐ.പത്മകുമാരി,ബൈജു.എൻ, എസ്.രാജപ്പൻ നായർ എന്നിവർ സംസാരിച്ചു.