ira

തിരുവനന്തപുരം:ഇരയിമ്മൻ തമ്പി കാലത്തെ നിശ്ചയിച്ച കവിയാണെന്നും കൃത്യമായ ഭാഷയിലൂടെ ലളിതമായ ആവിഷ്‌കാരമായി അദ്ദേഹത്തിന്റെ കൃതികൾ അറിയപ്പെടുന്നുവെന്നും കവി പ്രഭാവർമ്മ പറഞ്ഞു.ഇരയിമ്മൻ തമ്പിയുടെ 240ാം ജന്മവാർഷികം കേന്ദ്ര സാഹിത്യ അക്കാഡമി യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സജിസ്റ്റീഫൻ അദ്ധ്യക്ഷനായി.ഡോ.ടി.പി.ശങ്കരൻകുട്ടി നായർ മുഖ്യ പ്രഭാഷണം നടത്തി.എൽ.വി.ഹരികുമാർ,ഡോ.എൻ.അജിത്കുമാർ, ഡോ.എസ്.വി.അന്നപൂർണാദേവി,ഡോ.അജയൻ പനയറ,ബി.ശ്രീകുമാർ,സി.ആർ.രാകേഷ് എന്നിവർ സംസാരിച്ചു.ഇരയിമ്മൻ തമ്പി സ്മാരക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകല കെ.ദാസും കരമന വിജയലക്ഷ്മിയും അദ്ദേഹത്തിന്റെ താരാട്ടുപാട്ടും കീർത്തനങ്ങളും ആലപിച്ചു.