
പാറശാല: കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിൽ പരീക്ഷണാർത്ഥം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതിനെ തുടർന്നുള്ള അപാകതകൾക്കെതിരെ ബി.ജെ.പി പാറശാല ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കുറുങ്കുട്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ പൊലീസ് തടഞ്ഞു.ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു.മണ്ഡലം ഭാരവാഹികളായ മണവാരി രതീഷ്, അജയകുമാർ, സജ, മോർച്ച അദ്ധ്യക്ഷരായ ഇഞ്ചിവിള മഹേഷ്, പെരുങ്കടവിള ഷിജു,ബി.ജെ.പി പാറശാല ഏരിയ അദ്ധ്യക്ഷരായ അനീഷ്,ജി.എസ്.ബിനു,സജി വർണ,ബി.ജെ.പി നേതാക്കളായ നാഗരാജൻ,ബിജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.