തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിയുള്ള വിദ്യാർത്ഥിക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി കോഴ്സിൽ പ്രവേശനം ലഭിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ കാര്യവട്ടം ലക്ഷ്‌മിഭായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രവേശനം നൽകില്ല എന്ന സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കർശന നിലപാടിനെതിരെ ഭിന്നശേഷി കമ്മിഷൻ നടപടി സ്വീകരിച്ചത്. ജോർജ് വർഗീസ് എന്ന വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.