തിരുവനന്തപുരം: ഒക്ടോബർ 29 മുതൽ 31 വരെ തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ആൾ ഇന്ത്യ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ തലത്തിൽ നാല് സോണുകളിലായി സംഘടിപ്പിച്ച സെമിനാറുകളുടെ സമാപനം വെള്ളിയാഴ്ച നടക്കും.

' ഫെഡറലിസം: സെൻട്രൽ - സ്റ്റേറ്റ് റിലേഷൻസ് ആൻഡ് മീഡിയ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ രാവിലെ 9.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മാദ്ധ്യമ പ്രവർത്തകർക്കായി കേരള ജേർണലിസ്റ്റ് യൂണിയൻ നടപ്പാക്കുന്ന അപകട ഇൻഷ്വറൻസ് -പെൻഷൻ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.

ഐ.ജെ.യു ദേശീയ കൗൺസിൽ അംഗം യു. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ഐ.ജെ.യു ദേശീയ സെക്രട്ടറി ജനറൽ ബൽവീന്ദർ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. ഐ.ജെ.യു ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഢി, പോണ്ടിച്ചേരി പ്രിന്റ് ആൻഡ് ടെലിവിഷൻ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. ദുരൈസ്വാമി, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എൻ. രാധാകൃഷ്‌ണൻ, ബി.ജെ.പി ദേശീയ വക്താവ് സന്ദീപ് വാചസ്പതി, ഐ.ജെ.യു ദേശീയ കൗൺസിൽ അംഗങ്ങളായ ജി. പ്രഭാകരൻ, പി.വി. കവിതഭാമ, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് റഹീം ഒലവക്കോട്, വൈസ് പ്രസിഡന്റ് പി. സുരേഷ് ബാബു, ജനറൽ സെക്രട്ടറി എ.കെ. സുരേന്ദ്രൻ, സെക്രട്ടറി എം. ഷിജു, ട്രഷറർ ആർ. അജയ്‌കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് ബെന്നി വർഗീസ്, ജില്ലാ പ്രസിഡന്റ് കടവിൽ റഷീദ്, വൈസ് പ്രസിഡന്റ് കെ. സുരേഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി ആർ.എൽ. മുകുന്ദൻ, പി.ആർ.രജിത,പ്രീജിഷ് നിർഭയ തുടങ്ങിയവർ സംസാരിക്കും.

ചടങ്ങിൽ എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ, ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, യുവ ബിസിനസ് സംരംഭകരായ ജെ. സെബാസ്റ്റ്യൻ, എസ്. ജയചന്ദ്രൻ എന്നിവരെ ഉപഹാരം നൽകി ആദരിക്കും.