
തിരുവനന്തപുരം : അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു.സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരി ഗിരിജ സേതുനാഥ്,കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.ആർ.മനോജ്,സെക്രട്ടറി ജയകുമാർ,സ്വാമി അശ്വതി തിരുനാൾ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജയശ്രീ, പി.കെ എസ് രാജൻ,വിനോദ് കുമാർ.കെ,വിനയചന്ദ്രൻ,മിത്രം ഷൈനി,ബിച്ചു.കെ.വി,നാൻസി പ്രഭാകർ,രാജേഷ്, ഡോ.ജയലാൽ തുടങ്ങിയവർ സംസാരിച്ചു.