ശനിയാഴ്ച വീണാ ജോർജിന്റെ വീട്ടിലേക്ക് മാർച്ച്
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ള സാമൂഹ്യപ്രവർത്തക ദയാബായിയുടെ നിരാഹാര സമരം ഇന്ന് 18ദിവസമാകുമ്പോഴും പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സമരത്തിന്റെ രൂപം മാറ്രാൻ സമര സമിതി. കാസർകോട് നിന്ന് ദുരിതബാധിതർ വരുംദിവസങ്ങളിൽ തലസ്ഥാനത്തേക്കെത്തും. ഇന്ന് രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. നാളെ എല്ലാ ജില്ലകളിലും 'ഞാനും ദയാബായിക്കൊപ്പം" എന്ന പേരിൽ വിവിധ കേന്ദ്രങ്ങളിൽ ഐകൃദാർഢ്യം പ്രഖ്യാപിച്ച് ഉപവാസമുണ്ടാകും. ശനിയാഴ്ച അതിശക്തമായ രീതിയിൽ എൻഡോസൾഫാൻ ദുരിതബാധിതരെ പങ്കെടുപ്പിച്ച് മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് മാർച്ച് നടത്തും. സമരത്തിന്റെ ഏറ്റവും ശക്തമായ മുഖമാക്കി മാർച്ച് മാറ്റാനാണ് സമരസമിതിയുടെ തീരുമാനം. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാണ് സമരസമിതിയുടെ ആവശ്യം.