
തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഹെഡ് ക്ലർക്ക് നേമം സ്റ്റുഡിയോ റോഡ് വിജയ ഭവനത്തിൽ ജി.രാധാകൃഷ്‌ണ പിള്ള (58) നിര്യാതനായി. സി.പി.എം പ്രസ് ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി എംപ്ലോയീസ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവല്ല വെൺപാല തെക്കേപ്പുരയ്‌ക്കൽ പരേതനായ ഗോപാലകൃഷ്‌ണ പിള്ളയുടെയും (റിട്ട. ജീവനക്കാരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്) സതിയമ്മയുടെയും മകനാണ്. പരേതനായ പ്രശസ്‌ത മേക്കപ്പ് മാൻ വേലപ്പന്റെ മകൾ ജയലക്ഷ്‌മിയാണ് ഭാര്യ. മക്കൾ: രാഹുൽ കൃഷ്‌ണ (അക്കൗണ്ടന്റ്), നകുൽ കൃഷ്‌ണ (ദുബായ്).