abhi

തിരുവനന്തപുരം: കെ.എസ്.യുവിൽ പുന:സംഘടന നടക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് രാജിക്കത്ത് നൽകി. ഇന്നലെ നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് രാജിവയ്‌ക്കുന്നതായി കാണിച്ച് അഭിജിത്ത് നേതൃത്വത്തിന് കത്ത് കൈമാറിയത്. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ ഇനി പ്രവർത്തിക്കാനില്ലെന്നും പുതിയ കമ്മിറ്റിയെ നിയമിക്കണമെന്നും കത്തിൽ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി രാജിവയ്‌ക്കുന്നതോടെ സ്വഭാവികമായും ജില്ലാ കമ്മിറ്റികളുടെ പ്രവർത്തനവും നിലയ്‌ക്കും. 2017ലാണ് അഭിജിത്ത് കെ.എസ്.യു പ്രസിഡന്റായത്.