കിളിമാനൂർ:മത്സ്യ അനുബന്ധ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു) നാവായിക്കുളം,പള്ളിക്കൽ പഞ്ചായത്തുകളിൽ കമ്മിറ്റികൾ രൂപീകരിച്ചു.നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ഉദ്ഘാടനം യൂണിയൻ ജില്ലാ പ്രസിഡന്റ് ലൈജു ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു മേഖലാ കൺവീനർ കല്ലമ്പലം ബഷീർ ‌അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായി റഫീഖ്(പ്രസിഡന്റ്)ഹാഷിം(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.പള്ളിക്കൽ പഞ്ചായത്തു കമ്മിറ്റിയുടെ ഉദ്ഘാടനം യൂണിയൻ കിളിമാനൂർ ഏരിയാ സെക്രട്ടറി ഫത്തഹുദ്ദീൻ നിർവഹിച്ചു.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.ഏരിയാ ട്രഷറർ അൻസാർ,വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അൻസാരി(പ്രസിഡന്റ്) സജീവ്(സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.