കിളിമാനൂർ : നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ സാർഥകം പരിപാടിയുടെ ഭാഗമായി കാർഷിക മേഖലയിൽ മികവ് തെളിയിച്ച മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളെയും ക്ഷീര കർഷകരെയും ആദരിക്കും.നൂറുമേനി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സ്മിത ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.രാഗിണി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഗ്രാമ പഞ്ചായത്തംഗങ്ങൾ , പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.