
കിളിമാനൂർ : ചൂട്ടയിൽ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് ബി.പ്രസന്ന കുമാറിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് പ്രസിഡന്റ് ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജി.ഷിബു കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ സ്വാഗതം പറയും.ഷൈജുമോൻ മുഖ്യ പ്രഭാഷണം നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,വനിതാ സമാജം യൂണിയൻ പ്രതിനിധി സുഷമാ ദേവി, മേഖലാ കൺവീനർ ബാബു ദാസ്, മംഗളകുമാരി,കെ.ബി.ആനന്ദ കുമാരി എന്നിവർ സംസാരിച്ചു.