
കിളിമാനൂർ:കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡല തല ലഹരി വിരുദ്ധ കാമ്പെയിന് തുടക്കം കുറിച്ച് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ ലഹരി വിരുദ്ധ ഒപ്പ് മതിൽ സ്ഥാപിച്ചു.കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ സുജിത്ത്,എ.ആദിത്യൻ,ആദിത്യൻ എച്ച്.ഡി തുടങ്ങിയവർ നേതൃത്വം നൽകി.