വിതുര:വ്യാപാരിവ്യവസായിഏകോപനസമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ 25ന് വൈകിട്ട് 4ന് വിതുര കലുങ്ക് ജംഗ്ഷനിൽ പ്രതിഭാസംഗമവും പൊതുസമ്മേളനവും നടത്തുമെന്ന് ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ,ജനറൽസെക്രട്ടറി എ.ആർ.സജീദ്,ട്രഷറർ ജോയ്ബാബുനിളയിൽ എന്നിവർ അറിയിച്ചു.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും.ഏകോപനസമിതി സംസ്ഥാനവൈസ് പ്രസിഡന്റ് പെരിങ്ങമ്മലരാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് പ്രതിഭകളെ അനമോദിക്കും.ഏകോപനസമിതിജില്ലാസെക്രട്ടറി പുലിയൂർരാജൻ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,കൊപ്പം വാർഡ്‌മെമ്പർ നീതുരാജീവ്,എസ്.എൻ.അനിൽകുമാർ,ജി.ഡി.ഷിബുരാജ്,കല്ലാർഅജിൽ,കെ.പി.അശോക് കുമാർ, എസ്.സജീവ്,എ.നിസാമുദ്ദീൻ,ബിജുകുമാർ,ലിബിഎബ്രഹാം,സുലൈമാൻ,ജയകുമാർ,രാജേന്ദ്രൻ, ഷാജികുമാർ,സന്തോഷ്‌കുമാർ,ഷാജി,മുഹയ്ദ്ദീൻ,ഷിനുഫർ,സംഗീത്,അനിൽകുമാർ,ഉഷാവിജയൻ, ലൈലാസത്യൻ എന്നിവർ പങ്കെടുക്കും.പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗകമുദി വിതുര ലേഖകൻ കെ.മണിലാലിനെ ചടങ്ങിൽ ആദരിക്കും.