തിരുവനന്തപുരം: തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിനെതിരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണാജനകവും വേദനാജനകവുമാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. മത്സ്യത്തൊഴിലാളികൾക്കെതിരെ പൊലീസ്-നിയമനടപടികൾ സ്വീകരിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നതെന്നും അത്തരം നടപടികൾ ഉപേക്ഷിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.