car

കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ കാർ ഇടിച്ച് വാവ സുരേഷിന് പരിക്കേറ്റു. നട്ടെല്ലിന് ക്ഷതമേറ്റ വാവ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. മൂക്കിലും മുറിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ ജില്ലാ അതിർത്തിയായ തട്ടത്തുമലയിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കാറിൽ നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ. മുന്നിലൂടെ അമിത വേഗതയിൽ പോയ കാർ റോഡരികിലെ മൺ തിട്ടയിൽ തട്ടിയ ശേഷം വാവയുടെ കാറിൽ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാവയുടെ കാർ എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറി.

ഓടിയെത്തിയ നാട്ടുകാരാണ് വാവ സുരേഷിനെയും ഡ്രൈവർ അനന്ദുവിനെയും ആശുപത്രിയിൽ എത്തിച്ചത്. അനന്ദുവിനെ ഇന്നലെ വൈകിട്ട് ഡിസ്‌ചാർജ് ചെയ്‌തു.

ഫോട്ടോ : അപകടത്തിൽപ്പെട്ട കാർ