തിരുവനന്തപുരം: വിദേശയാത്രയിൽ വൃദ്ധജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹ്യപരിപാലനവുമായി ബന്ധപ്പെട്ട് ഫിൻലാൻഡ്,നോർവേ എന്നിവിടങ്ങളിലെ സർക്കാരുകളുമായും വിവിധ ഏജൻസികളുമായും ചർച്ചകൾ നടത്തുകയും സഹായധാരണയിലെത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അഭിനന്ദിച്ചു. ഇതോടൊപ്പം വയോജന കമ്മീഷനും, വയോജന വകുപ്പും അടിയന്തരമായി രൂപീകരിക്കണമെന്നും പ്രസിഡന്റ് വി.എ.എൻ. നമ്പൂതിരിയും, ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണനും അഭ്യർത്ഥിച്ചു.