
ബോളിവുഡിൽ പാപ്പരാസികൾ കൂടുതലെന്ന് രശ്മിക മന്ദാന. ഞാൻ സൗത്തിൽനിന്ന് വന്നയാളാണ്. ബോളിവുഡിലെ പോലെ പാപ്പരാസികൾ സൗത്തിലില്ല. അവർ അവരുടെ ജോലി ചെയ്യുന്നു. എല്ലാവരും വ്യക്തിപരമായി പല പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന മനുഷ്യരാണ്. ഇവരും അങ്ങനെയായിരിക്കുമല്ലോ. ഞാൻ കാരണം അവർക്ക് മറ്റൊരു ബുദ്ധിമുട്ട് കൂടി ഉണ്ടാകേണ്ട എന്നാണ് എപ്പോഴും കരുതാറുള്ളത്. പക്ഷേ ഇവിടെതന്നെ വളർന്നുവലുതായവരുടെ അവസ്ഥ അങ്ങനെയല്ല. അവർക്ക് ചുറ്റും എപ്പോഴും പാപ്പരാസികളുണ്ടാവും. തീർച്ചയായും അതു അവരെ അസ്വസ്ഥതപ്പെടുത്താം.. കൂർഗാണ് എന്റെ നാട്. അവിടെ പാപ്പരാസിയൊന്നുമില്ല. അവിടെയുള്ളവർക്ക് ഞാൻ അവിടെ താമസിക്കുന്ന കാര്യംപോലും അറിയില്ല. വീട്ടിൽ എത്തിയാൽ അമ്മ വന്നു നൂറ് ഫോട്ടോ എടുക്കും. അല്ലാതെ ക്ളിക്ക് ചെയ്യാനും ഫോട്ടോയെടുക്കാനും അവിടെ വേറെയാരും കാണില്ല. രശ്മികയുടെ വാക്കുകൾ.