തിരുവനന്തപുരം: ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾ ,പെറ്റ് ഷോപ്പ് ഉടമകൾ ,ഡോഗ് ബ്രീഡേഴ്സ് തുടങ്ങിയവർക്കായി ജന്തുക്ഷേമ സെമിനാർ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗക്ഷേമ പ്രവർത്തനം നടത്തിയ 'സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ' എന്ന സംഘടനയ്ക്കുള്ള മൃഗക്ഷേമ അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാബീഗം നൽകി.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.എം ബീനാബീവി അദ്ധ്യക്ഷത വഹിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമങ്ങൾ,പഞ്ചായത്ത് രാജ് ആക്ട്, അനിമൽ ബർത്ത് കൺട്രോൾ നിയമങ്ങൾ, നാട്ടാന പരിപാലന നിയമങ്ങൾ,പെറ്റ് ഷോപ്പ് നിയമങ്ങൾ, മാർക്കറ്റ് നിയമങ്ങൾ എന്നിവയെ കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ആർ.വേണുഗോപാൽ,ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.ഡി.സഞ്ജയ് എന്നിവർ ക്ലാസുകൾ എടുത്തു.ചീഫ് വെറ്റിനറി ഓഫീസർ ഡോ.കെ.സി.പ്രസാദ് സ്വാഗതവും ഡോ.സോയ കെ.എൽ നന്ദിയും പറഞ്ഞു.