തിരുവനന്തപുരം: നാഗാർജുന ആയുർവേദ പുതിയ നാലു ഔഷധ ഉത്പന്നങ്ങൾ പുറത്തിറക്കി. പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ നാഗാർജുന ടെക്നിക്കൽ ഡയറക്ടർ ഡോ. സി.എസ്.കൃഷ്ണപിള്ള തിരുവനന്തപുരം ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പലും ആയുർവേദ എഡ്യുക്കേഷൻ ഡയറക്ടറുമായിരുന്ന ഡോ. എം.ആർ.വാസുദേവൻ നമ്പൂതിരിക്ക് നൽകി മരുന്നുകൾ പ്രകാശിപ്പിച്ചു. ഇന്ദുകാന്തം ഘൃതം,ഫലസർപ്പിസ് ഘൃതം എന്നിവയുടെ സോഫ്റ്റ് ജെൽ ക്യാപ്സ്യൂളുകൾ,കോംഫിലാക്സ് ടാബ്ലറ്റ്, സന്ധിഗതരോഗത്തിനുള്ള റുമാറ്റ് ജി ടാബ് ലറ്റ് എന്നിവയാണ് വിപണിലിറക്കിയത്. 15 മില്ലിലിറ്റർ ഘൃതത്തിന് തുല്യ ഗുണമാണ് ഒരു ക്യാപ്സൂളിനെന്ന്‌ ഡോ സി.എസ് കൃഷ്ണകുമാർ പറഞ്ഞു. പ്രൊഡക്ട്സ് ജനറൽ മാനേജർ ഡോ. സജിത് വർമ്മ, ഗവേഷണ വിഭാഗംമേധാവി ഡോ.നിഷാന്ത്‌ ഗോപിനാഥ്, റീജി​യണൽ സെയിൽസ് മാനേജർ കെ ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.