തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം കേരളത്തിന്റെ ഭാവി തകർക്കുമെന്ന് തലസ്ഥാന മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയായ എവേക്ക് ട്രിവാൻഡ്രം പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.ഇതുപോലുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്തിന്റെ നിക്ഷേപങ്ങളെ ബാധിക്കുകയും നിരവധി ലക്ഷം കോടി രൂപയുടെ നഷ്‌ടം ഉണ്ടാക്കുകയും ചെയ്യും. യുവാക്കളുടെ താത്പര്യം കണക്കിലെടുത്ത് തുറമുഖം എത്രയും വേഗം കമ്മിഷൻ ചെയ്യണമെന്ന് എവേക്ക് ട്രിവാൻഡ്രം പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ പറഞ്ഞു. നിക്ഷിപ്‌ത താത്പര്യക്കാർ അവരുടെ അജണ്ട നടപ്പാക്കാനുള്ള മാർഗമായി പ്രതിഷേധങ്ങളെ ദുരുപയോഗം ചെയ്‌തേക്കാം.പ്രതിഷേധക്കാർ ഇത് തിരിച്ചറിയുകയും എത്രയും വേഗം പ്രത്യക്ഷ സമരത്തിൽ നിന്നു പിന്മാറുകയും വേണമെന്നും എവേക്ക് ട്രിവാൻഡ്രം എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് രാമാനുജം പറഞ്ഞു.