r-bindhu

തിരുവനന്തപുരം: കേരളം കണ്ട മികച്ച ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ.സ്‌കറിയ സക്കറിയയെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അനുസ്‌മരിച്ചു.ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കേരളത്തിന് നൽകിയ വ്യക്തിയാണ് അദ്ദേഹം.മലയാളഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി നടത്തിയ വിപുലവും ആഴമുറ്റതുമായ ഗവേഷണങ്ങളുടെ പേരിൽ കേരളം എക്കാലവും ഡോ.സ്‌കറിയയോട് കടപ്പെട്ടിരിക്കുമെന്നും ബിന്ദു അനുസ്‌മരിച്ചു.