journalism

തിരുവനന്തപുരം: കെൽട്രോണിൽ ഡിജിറ്റൽ മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഉയർന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം കെൽട്രോൺ നോളേജ് സെന്ററിലാണ് പരിശീലനം. അവസാന തീയതി: ഒക്ടോബർ 28. വിവരങ്ങൾക്ക്: 9544958182.