ard

ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലൂടെയുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലേക്കുള്ള റോഡ് തകർന്ന് വെള്ളക്കെട്ടായി.റോഡ് തകർച്ചയും വെള്ളക്കെട്ടും കൂടിയായപ്പോൾ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.വാട്ടർ അതോറിട്ടിയുടെ ഓഫീസിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്.

ആര്യനാട്,വെള്ളനാട്,കുറ്റിച്ചൽ,പൂവച്ചൽ,തൊളിക്കോട്,ഉഴമലയ്ക്കൽ,വിളപ്പിൽ തുടങ്ങിയ പഞ്ചായത്തുകളിലുള്ളവർക്ക് വെള്ളക്കരം അടയ്ക്കണമെങ്കിൽ ആര്യനാട് വാട്ടർ അതോറിട്ടിയുടെ ഓഫീസിലെത്തണം.

മഴക്കാലമായതോടെ റോഡിൽ തകർന്ന ഭാഗങ്ങളിലെല്ലാം വെള്ളംകെട്ടി കാൽനടയാത്ര പോലും ദുഷ്കരമായി.

തോളൂർ മേലേച്ചിറ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ആര്യനാട് ജംഗ്ഷനിൽ എത്തുന്നതിനും എളുപ്പ വഴിയാണിത്.റോഡിൽ ഇപ്പോൾ ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രമേ സൗകര്യമുള്ളൂ.ടാറിംഗിന് പുറമേ ഈ റോഡിന്റെ വീതികൂടി കൂട്ടാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസിയായ എം.പി.മഹേഷ് ആവശ്യപ്പെട്ടു.