കടയ്ക്കാവൂർ:കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഡാറ്റാ എന്യൂമെറേറ്റർ ഒഴിവിലേക്ക് 20 നും 45 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു പാസ്സായതും ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഒക്ടോബർ 22 ന് വൈകിട്ട് 4 ന് മുൻപായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.ഇന്റർവ്യൂ 27ന് രാവിലെ 11ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ.അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.വിവരങ്ങൾക്ക് 9745016162