rank-list

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി, സംവരണം, ഫീസ് ആനുകൂല്യം എന്നിവ ഉൾപ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 21ന് വൈകിട്ട് അഞ്ചിനു മുമ്പ് allotment.lbs@kerala.gov.in ഇ-മെയിലിൽ സമർപ്പിക്കണം. അന്തിമ റാങ്ക് ലിസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.