ഉഴമലയ്ക്കൽ: കേരളാ പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് 2ന് ലഹരി ബോധവ്തകരണവും ക്ലാസും നാടകവും നടത്തും.ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.ജയരാജ് ബോധവൽക്കരണ ക്ലാസ് നയിക്കും.ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,പി.ടി.എ പ്രസിഡന്റ് ഇ.ജയരാജ്,നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ,സി.പി.എം.വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ഐ.എൻ.എൽ നെടുമങ്ങാട് ഏരിയാ സെക്രട്ടറി സലിം,വാർഡ് മെമ്പർ ടി.ജയരാജ്,അനിൽ തമ്പി,ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ജി.ലില്ലി,വി.പ്രസന്നകുമാരൻ നായർ,ബി.ജയൻ,എൽ.വിജയൻ,കെ.രാജൻഎന്നിവർ സംസാരിക്കും.