
തിരുവനന്തപുരം: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയായ 6D ടെക്നോളജീസിന്റെ ഈ വർഷത്തെ കാമ്പസ് പൂൾ ഡ്രൈവ് മൂന്നാർ കോളജ് ഒഫ് എൻജിനിയറിംഗിൽ നടന്നു. 65 കോളജുകളിലെ വിദ്യാർത്ഥികൾ ഡ്രൈവിൽ പങ്കെടുത്തു. 6D ടെക്നോളജീസ് നടത്തിയ ഓൺലൈൻ പരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട 1800ഓളം വിദ്യാർത്ഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് നടന്നത്. പങ്കെടുത്തവരിൽ 200 പേർക്ക് ജോലി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ അമൽ തുക്കു അറിയിച്ചു.