
വിഴിഞ്ഞം: വാങ്ങാനെത്തിയശേഷം വാഹനം കടത്തികൊണ്ടു പോയി വ്യാജ രേഖകൾ തയാറാക്കി വില്പന നടത്തിയയാൾ അറസ്റ്റിൽ. മുട്ടത്തറ വള്ളക്കടവ് സ്വദേശി വിഴിഞ്ഞം ഹാർബർ റോഡിൽ പനനിന്നവിള ഷാഹുൽ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സിറാജുദീനിനെയാണ് (41) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശി അമീറിന്റെ സ്കോർപിയോ കാർ കടത്തിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റെന്ന് എസ്.ഐ കെ.എൽ.സമ്പത്ത് പറഞ്ഞു. ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ച കേസിൽ പ്രതിക്കെതിരെ മറ്റു പൊലീസ് സ്റ്റേഷനുകളിലും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.