kerala-university

തിരുവനന്തപുരം: കേരള സർവകലാശാലാ എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കോളേജായി ആയൂർ മാർത്തോമാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയും പ്രോഗ്രാം ഓഫീസറായി ജോൺ ഈപ്പനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എൻ.എസ്.എസ് യൂണി​റ്റുകളായി ചെമ്പഴന്തി ശ്രീനാരായണ കോളേജ്, ആലപ്പുഴ സനാതന ധർമ്മ കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, കൊല്ലം ശ്രീനാരായണ വനിതാ കോളേജ്, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ്, ചേർത്തല ശ്രീനാരായണ കോളേജ്, ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.