തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ 25 മുതൽ നവംബർ 4 വരെയുള്ള 10 ദിവസങ്ങളിൽ സ്വയം തൊഴിൽ സംരംഭകർക്കും വീട്ടമ്മമാർക്കുമായി ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 22ന് മുമ്പ് പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യണം.ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അവസരം ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 135 രൂപ.കൂടുതൽ വിവരങ്ങൾക്ക് ക്ഷീര പരിശീലന കേന്ദ്രം,പൊട്ടക്കുഴി റോഡ്,പട്ടം,പട്ടം പി.ഒ,തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ principaldtctvm@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.ഫോൺ : 0471 2440911.