തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനം രാഷ്ട്രീയ പാർട്ടികളുടെ ഏകരാഷ്ട്രീയ അജണ്ടയാക്കേണ്ട സ്ഥിതിയിലാണ് കേരളമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ലഹരി മാഫിയകൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ പ്രവർത്തകരെ രാഷ്രീയസംഘടനകൾ സജ്ജരാക്കണം.കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ യുവജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അഡ്വ: റോണി മാത്യു അദ്ധ്യക്ഷനായി.പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ഫാ.സജി മേക്കാട്,ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥ്, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ സിറിയക് ചാഴികാടൻ, ഷേയ്ക്ക് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.