ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിമൻസ് സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 26ന് വൈകിട്ട് 4നകം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് പ്രസിഡന്റ് പി.മുരളി അറിയിച്ചു. ഫോൺ: 8848136289.