തിരുവനന്തപുരം: നവംബർ 14 മുതൽ 20 വരെ നടക്കുന്ന 69ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സർക്കിളിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ,​ പ്രബന്ധ മത്സരം സംഘടിപ്പിക്കും.താലൂക്കിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ 9.30 മുതൽ ഊറ്റുകുഴിയിലുള്ള സർക്കിൾ സഹകരണ യൂണിയൻ ഓഫീസിലാണ് മത്സരം.10ാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും പ്ളസ് വൺ മുതലുള്ള വിദ്യാർത്ഥികൾക്ക് കോളേജ് തലത്തിലുമാണ് മത്സരം.ഫോൺ: 8589809898,​ 8547113212.