bodha

വെഞ്ഞാറമൂട്:ജനമൈത്രി പൊലീസും ശ്രീഗോകുലം മെഡിക്കൽ കോളേജും സംയുക്തമായി മെഡിക്കൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറും മാജിക് ഷോയും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ഹാളിൽ നടന്നു.സെമിനാറിന്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ജനമൈത്രി സി.ആർ.ഒ ഷജിൻ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ.ലളിതകൈലാസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് ഡയറക്ടർ കെ.കെ.മനോജൻ മുഖ്യാഥിതിയായി.കോളേജ് യൂണിയൻ വൈസ് ചെയർമാൻ മീനു പിള്ള,ഡോ.ബെന്നി,യൂണിയൻ ജോയിന്റ് സെക്രട്ടറി ഹൃതിക് ബാബു തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് മജീഷ്യൻ റാഫി മുദാക്കൽ ലഹരി വിരുദ്ധ സന്ദേശ മാജിക് ഷോ അവതരിപ്പിച്ചു.