
തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിലോ അതിക്രമങ്ങളുണ്ടായാലോ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉടൻ അധികൃതരെ ബന്ധപ്പെടാൻ കഴിയുന്ന വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് 'കുഞ്ഞാപ്പി'ന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 3.30ന് വെള്ളാർ ആർട്ട് ആൻഡ് ക്രാഫ്ട് വില്ലേജിലാണ് ചടങ്ങ്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുൾപ്പെടെ സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. എമർജൻസി റെസ്‌പോൺസ് സിസ്റ്റവും കുട്ടികളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടെ ആപ്പിലുണ്ട്. അടിയന്തര സാഹചര്യത്തിൽ ഫോട്ടോ എടുത്ത് അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.
സോഷ്യൽ വർക്കർ, കൗൺസലർ, ഔട്ട് റീച്ച് വർക്കർ,റെസ്ക്യു ഓഫീസർ എന്നിവരുൾപ്പെട്ട ടീമാണ് കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുക.