തിരുവനന്തപുരം:പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ കർമ്മ ശ്രേഷ്‌ഠാ പുരസ്‌കാരം ഞായറാഴ്‌ച രാവിലെ 9.30ന് പളളിച്ചൽ ബ്രഹ്മകുമാരീസ് ശിവചിന്തൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് രാജയോഗിനി ബ്രഹ്മകുമാരി മിനി അറിയിച്ചു.കവിയും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്‌ട്‌സ് എഡിറ്ററുമായ മഞ്ചു വെളളായണി,സ്വാമി ബോധിതീർത്ഥ,ഫാ.ജോർജ്ജ് ജോഷ്വാ,ഉസ്‌താദ് പാച്ചല്ലൂർ അബ്‌ദുസലീം മൗലവി,കലാമണ്ഡലം കൃഷ്‌ണദാസ്,ബാലാംബാൾ, ഡോ.എം.ജി.ശശിഭൂഷൺ,ഡോ.എം.ആർ.തമ്പാൻ,രാജീവ് അഞ്ചൽ,ബി.മുരളി,കലാമണ്ഡലം രജിത മഹേഷ് തുടങ്ങിയവർക്കാണ് കർമ്മ ശ്രേഷ്‌ഠ പുരസ്‌കാരം. ചടങ്ങിന് ശേഷം കലാമണ്ഡലം രജിത മഹേഷും സംഘവും നയിക്കുന്ന മോഹിനിയാട്ടം ഉണ്ടായിരിക്കും.