
വിഴിഞ്ഞം: ബാലരാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. ലീന,ജനറൽ കൺവീനർ ബീന ടി.എസ്,ഹെഡ്മിസ്ട്രസ് സുഖി ഡി.ഒ,എ.ആർ തോമസ്, പി.ടി.എ പ്രസിഡന്റ് പി.പ്രവീൺ,എ.എസ് മൻസൂർ,ബി.പി.രതീഷ്,പി.എസ് പ്രദീപ് എന്നിവർ പ്രസംഗിച്ചു.ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലെ ആയിരത്തിലേറെ കുട്ടികൾ ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം, ഐ.ടി,പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4ന് ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് ഉദ്ഘാടനം ചെയ്യും.