
വെഞ്ഞാറമൂട്: ആറ്റിങ്ങൽ ഉപജില്ലാതല ശാസ്ത്ര, ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ മികവ് പുലർത്തി ആലന്തറ ഗവ.യു.പി സ്കൂൾ. എൽ.പി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ഒന്നാം സ്ഥാനം, യു.പി വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ ഒന്നാം സ്ഥാനം, എൽ.പി വിഭാഗം സയൻസ് ഓവറോൾ മൂന്നാം സ്ഥാനം എന്നീ മികച്ച വിജയവുമായാണ് ഈ സ്കൂൾ മുന്നേറിയത്. തുടർച്ചയായി 10 തവണ എൽ.പി സയൻസ് കളക്ഷനിൽ ഒന്നാം സ്ഥാനം എന്ന പ്രത്യേക ബഹുമതിയും ഈ സ്കൂളിനുണ്ട്. സോഷ്യൽ സയൻസ് കളക്ഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ക്വിസ്, സയൻസ് പ്രോജക്ട്, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് രണ്ടാം സ്ഥാനവും സോഷ്യൽ സയൻസ് എൽ.പി ക്വിസ് ഒന്നാം സ്ഥാനവും,ഗണിത ശാസ്ത്രത്തിലും പ്രവർത്തി പരിചയത്തിലും മികച്ച പോയിന്റ് നേടി ആലന്തറ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മികവ് കാട്ടി.